തൃശൂർ: ശബരിമലയെ തകർക്കാനുള്ള ഇടതുസർക്കാരിന്റെ നീക്കത്തിനെതിരെ എൻ.ഡി.എ ചെയർമാൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയും കൺവീനർ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര വിജയിപ്പിക്കുവാൻ ബി.ജെ.പി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. നവംബർ 11 ന് മൂന്നിന് ഗുരുവായൂരിലും അഞ്ചിന് കൊടുങ്ങല്ലൂരിലുമാണ് രഥയാത്രയ്ക്ക് സ്വീകരണം നൽകുന്നത്. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയസമിതി അംഗം കെ.വി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബി.ജെ.പി ദേശീയ സമിതി അംഗം പി.എസ് ശ്രീരാമൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ പി.എം ഗോപിനാഥ്, ദയാനന്ദൻ മാമ്പുള്ളി, മദ്ധ്യമേഖല സെക്രട്ടറി എ. ഉണ്ണിക്കൃഷ്ണൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.കെ. അനീഷ് കുമാർ, കെ.പി ജോർജ്ജ് എന്നിവർ സംസാരിച്ചു.. . .