തൃശൂർ: ആൾക്കൂട്ടം നേതൃത്വത്തെ നിയന്ത്രിക്കുന്ന ദുരവസ്ഥയാണ് സമകാലിക രാഷ്ട്രീയത്തിന്റെ ദുരവസ്ഥയെന്ന് വി.ഡി സതീശൻ എം.എൽ.എ അഭിപ്രായപ്പെട്ടു. സംസ്‌കാര സാഹിതിയുടെ ജില്ലാപ്രവർത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈകാരികമായ ഈ അവസ്ഥയ്ക്കു പകരം നേതൃത്വം, ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്ന ആശയപരമായ ഔന്നത്യം രാഷ്ട്രീയ നേതൃത്വം വീണ്ടെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ ഡോ. അജിതൻ മേനോത്ത് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ടി.എൻ പ്രതാപൻ മുഖ്യാതിഥിയായി. സെമിനാറുകളിൽ കെ. വേണു, സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഡോ. പി.വി കൃഷ്ണൻനായർ, ജോസഫ് ചാലിശ്ശേരി, ടി. വി ചന്ദ്രമോഹൻ, എൻ. ശ്രീകുമാർ, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, അഡ്വ. എൽദോ പൂക്കുന്നേൽ, എൻ. വി പ്രദീപ്കുമാർ, ശ്രീമൂല നഗരം മോഹൻ, രവി താണിക്കൽ, ശശികുമാർ കൊടയ്ക്കാടത്ത്, ജെയിംസ് കുറ്റിക്കാട്ട്, ബദറുദ്ദീൻ ഗുരുവായൂർ, സോണിയ ഗിരി, ഹരി ഇരിങ്ങാലക്കുട, സന്തോഷ് കോലഴി, രാമചന്ദ്രൻ പുതൂർക്കര എന്നിവർപ്രസംഗിച്ചു. ചർച്ചാസമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ വൈക്കം ഷിബു, മോഹൻജി. വെൺപുഴശ്ശേരി, അനി വർഗീസ്, ജില്ലാ ഭാരവാഹികളായ ജോസഫ് പൂമല, ശശി വാറനാട്ട്, സുരേഷ് അന്നമനട, എ.എം. ജെയ്‌സൺ, ടി.ടി. വർഗീസ്, വി.കെ മോഹനൻ, മോഹൻദാസ് ചെറുതുരുത്തി, ബേബി മൂക്കൻ, എം.കെ ഉണ്ണികൃഷ്ണൻ, ഡോ. സജീഷ് വിശ്വനാഥ്, അനിൽസാമ്രാട്ട് എന്നിവർ പ്രസംഗിച്ചു.