award-vinod
വിനോദ് കണ്ണിമോളം

ചാലക്കുടി: ചാലക്കുടിയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന എ.പി. തോമസിന്റെ ഓർമ്മയ്ക്കായി പ്രസ് ക്ലബ് ഏർപ്പെടുത്തിയ ദൃശ്യപ്രതിഭ പുരസ്‌കാരത്തിന് വിനോദ് കണ്ണിമോളം (പെരുമ്പാവൂർ) അർഹനായി. 5000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മത്സരത്തിൽ മികവു പുലർത്തിയ മോഹനൻ കിഴക്കുംപുറത്ത് (കൊടുങ്ങല്ലൂർ), ശ്രീജിത്ത് നെല്ലായി (കാസർകോട്), സജി ചുണ്ട (കണ്ണൂർ) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.

പ്രമുഖ ഫോട്ടോഗ്രാഫറായ സാജൻ വി. നമ്പ്യാരെ(കോഴിക്കോട്) ചടങ്ങിൽ ആദരിക്കും. ഒരു മഴക്കാലദൃശ്യമായിരുന്നു മത്സരവിഷയം. പത്ര ഫോട്ടോഗ്രാഫറായ ഉണ്ണി കോട്ടയ്ക്കൽ, എസ്.കെ. നളിനാക്ഷൻ, കാർത്തിയേൻ എന്നിവരായിരുന്നു വിധികർത്താക്കൾ.
നവംബർ അവസാനവാരം ചാലക്കുടിയിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്‌കാരം വിതരണം ചെയ്യുമെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫോട്ടോപ്രദർശനവും ഇതോടനുബന്ധിച്ച് നടക്കും. പ്രസിഡന്റ് കെ.വി. ജയൻ, സെക്രട്ടറി സി.കെ. പോൾ, ട്രഷറർ ഐ.ഐ. അബ്ദുൾ മജിദ്, കൺവീനർ എം.ജി. ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.