s-n-d-p
ലഹരി വിരുദ്ധപോസ്റ്റർ പ്രദർശനത്തിൽ നിന്ന്.

പുത്തൻചിറ : എന്റെ പുത്തൻചിറ ആന്റി ഡ്രഗ്‌സ് കോ ഓർഡിനേഷന്റെ ആഭിമുഖ്യത്തിൽ 13ാമത് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും, പോസ്റ്റർ പ്രദർശനവും, ലഘുലേഖ വിതരണവും, കൊമ്പത്തുകടവ് സേവിയൂർ പള്ളിയിൽ നടത്തി. രാവിലെ പോസ്റ്റർ പ്രദർശനവും ഉച്ചയ്ക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. സേവിയൂർ കുടുംബ കൂട്ടായ്മയിൽ, പള്ളി വികാരി ഫാദർ ടിനോ മേച്ചേരിൽ ഉദ്ഘാടനം ചെയ്തു.

യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ ഡ്രഗ് ഫ്രീ വേൾഡ് അവരുടെ ലഘുലേഖകൾ എന്റെ പുത്തൻചിറ ആന്റി ഡ്രഗ്‌സ് കോ ഓർഡിനേഷന്റെ സഹായത്തോടെ വിതരണം നടത്തി. കോ ഓർഡിനേഷൻ രക്ഷാധികാരി ബിജു അഞ്ചേരി ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി. ചർച്ച് എ.കെ.സി.സി പ്രസിഡന്റ് ജോർജ് പട്ടേരി, എന്റെ പുത്തൻചിറ ആന്റി ഡ്രഗ്‌സ് കോ ഓർഡിനേഷൻ പ്രസിഡന്റ് നസീർ പാണ്ടികശാല, എ.കെ.സി.സി ട്രഷറർ ബിജു മേക്കാട്ട്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. കോ ഓർഡിനേഷൻ സെക്രട്ടറി മധു കുമ്പളത്ത്, ജോയിന്റ് സെക്രട്ടറി സജി ഫൈസൽ, ഐറീഷ് ജോസഫ്, നിഷാഫുദീൻ, റിയാസ് അല്ലു തുടങ്ങിയവരും സംബന്ധിച്ചു.