തൃപ്രയാർ: വലപ്പാട് കോതകുളം പാതാട്ട് ശ്രീമൂലസ്ഥാനം മഹാഭദ്രകാളി ധർമ്മശാസ്താവ് വിഷ്ണുമായ ക്ഷേത്രത്തിൽ അഷ്ടനാഗക്കളവും സർപ്പബലിയും വിദ്യാഗോപാല മന്ത്രാർച്ചനയും സരസ്വതി പൂജയും നടന്നു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ചടങ്ങുകൾക്ക് വിനു ശാന്തി നേതൃത്വം നൽകി. പുള്ളുവൻ പാട്ടിന് തിരുവുള്ളക്കാവ് പാറക്കോവിൽ വേണു നേതൃത്വം നൽകി . തുടർന്ന് പ്രസാദഊട്ടും നടന്നു.