ഇരിങ്ങാലക്കുട: പുല്ലൂർ സർവീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 13 സ്ഥാനാർത്ഥികളും വൻഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഓരോ സ്ഥാനാർത്ഥികൾക്കും ലഭിച്ചത്. നിലവിലുള്ള ഭരണസമിതിയിലെ പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് എൻ.കെ കൃഷ്ണൻ, രാജേഷ് പുത്തുക്കാട്ടിൽ, പി.കെ ശശി, ഷീജ ജയരാജ് തുടങ്ങിയവരും പുതുമുഖങ്ങളായ കെ.സി ഗംഗാധരൻമാസ്റ്റർ, ഐ.എൻ രവി ഇറ്റിക്കപറമ്പിൽ, അനൂപ് പായമ്മൽ, അനീഷ് നമ്പ്യാരുവീട്ടിൽ, തോമസ് കാട്ടൂക്കാരൻ, രാധാ സുബ്രഹ്മണ്യൻ, സുജാത മുരളി, വാസന്തി അനിൽകുമാർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിജയത്തെ തുടർന്ന് പുല്ലൂർ സെന്ററിൽ നൂറിൽപരം ആളുകൾ പങ്കെടുത്ത വിജയാഹ്ലാദപ്രകടനം നടന്നു. ജില്ലാ പഞ്ചായത്തംഗം ടി.ജി ശങ്കരനാരായണൻ, കെ.പി ദിവാകരൻ മാസ്റ്റർ, ശശീധരൻ തേറാട്ടിൽ, പി.ആർ മണി, ലളിതാ ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.