minister
മന്തി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പുതുക്കാട് തെക്കേ തൊറവില്‍ നടന്ന ലഘുലേഘ വിതരണം.

പുതുക്കാട്: ശബരിമല വിഷയത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ വിതരണത്തിന് പുതുക്കാട് മേഖലയിൽ മന്ത്രി, പ്രൊഫ സി. രവീന്ദ്രനാഥും പ്രവർത്തകർക്കൊപ്പം വീടുവീടാന്തരം കയറിയിറങ്ങി. സി.പി.എമ്മിന്റെ ലഘുലേഖ വിതരണത്തെ പ്രതിരോധിക്കാൻ ശബരിമല വിശ്വാസ സംരക്ഷണ സമിതി വ്യാപകമായി പോസ്റ്റർ പ്രചരണം നടത്തിയിരുന്നു. അവിശ്വാസിക്കും മതേതരനും പ്രവേശനമില്ലെന്ന പോസ്റ്ററുകൾ വീടുകൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ലഘുലേഖ വിതരണത്തിന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി തന്നെ വീടുകൾ കയറിയിറങ്ങി ലഘുലേഖ വിതരണത്തിന് നേതൃത്വം നൽകിയത്. ലോക്കൽ സെക്രട്ടറി എം.എ ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ ഡിക്‌സൺ, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.