മാള: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച ഒ.പി കെട്ടിടം പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി കെട്ടിടം നിർമ്മിച്ചത്. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് കാച്ചപ്പിള്ളി അദ്ധ്യക്ഷനായി.
മുൻ എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കാതറിൻ പോൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.പി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.