cpi
മാളയിൽ വി.പി. മാധവൻ അനുസ്മരണ സമ്മേളനം സി.എൻ. ജയദേവൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു

മാള: ശബരിമല വിഷയത്തിൽ കോടതി വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും കേന്ദ്ര നേതൃത്വത്തിനുള്ളതെന്ന് സി.എൻ. ജയദേവൻ എം.പി. മാളയിൽ വി.പി. മാധവൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ജനങ്ങളെ വികാര നിർഭരരാക്കി പ്രശ്നം ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും എം.പി കൂട്ടിച്ചേർത്തു. ഒരു വിശ്വാസിയെയും തടയുന്നതല്ല കമ്മ്യൂണിസ്റ്റ് ആശയമെന്നും സി.എൻ. ജയദേവൻ വ്യക്തമാക്കി. വി.എം. വത്സൻ അദ്ധ്യക്ഷനായി. ടി.എം. ബാബു, ബൈജു മണന്തറ, ടി.എൻ. വേണു, ഇ.എസ്. സാബു എന്നിവർ സംസാരിച്ചു.