പുതുക്കാട്: സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ ഗ്രാമീണം പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽ മറ്റത്തൂർ ലേബർ സഹകരണ സംഘം നടപ്പിലാക്കുന്ന ഔഷധ സസ്യ കൃഷികളിൽ ഒന്നായ കൊടുവേലി കൃഷിയുടെ വിളിവെടുപ്പു ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. സംഘം പ്രസിഡന്റ് സി.വി. രവി അദ്ധ്യക്ഷനായി. സെക്രട്ടറി കെ.പി. പ്രശാന്ത് പദ്ധതി വിശദീകരിച്ചു. കോട്ടക്കൽ ആര്യവൈദ്യശാലക്കു വേണ്ടി ഡോ. ശൈലജ മാധവൻ കുട്ടി മന്ത്രിയിൽ നിന്നും വിളവെടുത്ത കൊടുവേലി ഏറ്റുവാങ്ങി. ഡോ. ഒ.എൽ. പയസ്സ്, ഡോ. ഡി. രാമനാഥൻ, ഡോ. പി. സുജനപാൽ, ഡോ. രാജേഷ് എന്നിവർ സംസാരിച്ചു.