vazhakrishi-vilavdup
എടത്തിരുത്തി വെസ്റ്റ് എസ്.എൻ.വി.എൽ.പി സ്‌കൂളിലെ പുവൻ വാഴക്കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് വലപ്പാട് എ.ഇ.ഒ അനിതകുമാരി നിർവഹിക്കുന്നു.

കയ്പ്പമംഗലം: എടത്തിരുത്തി വെസ്റ്റ് എസ്.എൻ.വി.എൽ.പി സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും പേരിലുള്ള പുവൻ വാഴക്കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. വലപ്പാട് എ.ഇ.ഒ അനിതകുമാരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രീത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കൃഷിക്കുള്ള ഇറിഗേഷൻ സിസ്റ്റത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് കെ.എസ്. ദിനേഷും, കാടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എ.വി. വീണ ടീച്ചറും നിർവഹിച്ചു. മനോജ് കല്ലിങ്ങൽ സമ്പൽ സമൃദ്ധി പദ്ധതി വിശദീകരണം നടത്തി. സന്ധ്യ ടീച്ചർ സ്വാഗതവും നിമ്മി ടിച്ചർ നന്ദിയും പറഞ്ഞു.