medical-seminar
ഡോ. രംഗണ്ണ കുൽക്കർണ്ണി സെമിനാർ ഉദ്ഘാടനം ചെയുന്നു

ചാവക്കാട്: ജീവകാരുണ്യ സംഘടനയായ ഗുരുവായൂർ ജനസേവാ ഫോറത്തിന്റെ വൈദ്യസഹായ പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ചാവക്കാട് രാജ ഹോസ്പിറ്റലിന്റെയും സംയുക്ത സഹകരണത്തോടെ ഗുരുവായൂർ പിഷാരടി സമാജം ഹാളിൽ പ്രത്യേക മെഡിക്കൽ സെമിനാർ നടന്നു. ഗുരുവായൂർ ഐ.എം.എ മുൻ പ്രസിഡന്റ് ഡോ. രംഗണ്ണ കുൽക്കർണ്ണി സെമിനാർ ഉദ്ഘാടനം ചെയ്തു. ജനസേവാ ഫോറം പ്രസിഡന്റ് കെ.വി. രാധാകൃഷ്ണ വാര്യർ അദ്ധ്യക്ഷനായി.

ഓർമ്മക്കുറവ് എന്ന രോഗത്തെ കുറിച്ച് പ്രഗൽഭ ഡോക്ടർമാരായ യു.എസ്.എ സീനിയർ സർജൻ ഡോ. പറക്കാട്ട് ഗോപാലകൃഷ്ണൻ, ഡോ. എൻ. ഫൈസർ (രാജ ഹോസ്പിറ്റൽ ചാവക്കാട്) എന്നിവർ ക്ലാസുകൾ നയിച്ചു. ജനസേവാ ഫോറത്തിന്റെ ഭാരവാഹിയായ ജനറൽ സെക്രട്ടറി എം.പി. പരമേശ്വരൻ, ഡോ. ആർ.വി. ദാമോദരൻ, ഡോ. ഷൗജാദ് മുഹമ്മദ്, വി.പി. മേനോൻ, ഡോ. വിനോദ് ഗോവിന്ദ്, സി. സജിത്ത് കുമാർ എന്നിവർ സെമിനാറിന് നേതൃത്വം വഹിച്ചു.