beach-race
നാട്ടിക ബീച്ച് പള്ളം ബ്രദേഴ്സ് ക്ലബ്ബിന്റെ വാർഷികത്തോട് അനുബന്ധിച്ച് വില്ലീസ് മോട്ടാർ സ്പോർട്ട് സംഘടിപ്പിച്ച പള്ളം ബീച്ച് റൈഡ് 2018ൽ നിന്ന്.

തൃപ്രയാർ: നാട്ടിക ബീച്ച് പള്ളം ബ്രദേഴ്സ് ക്ലബ്ബിന്റെ 28 -ാമത് വാർഷികത്തോട് അനുബന്ധിച്ച് ദീപാവലി മഹോത്സവത്തിന്റെ ഭാഗമായി "വില്ലീസ് മോട്ടാർ സ്പോർട്ട് സംഘടിപ്പിച്ച പള്ളം ബീച്ച് റൈഡ് 2018 നാട്ടിക പള്ളം ബീച്ചിൽ അരങ്ങേറി. ദേശീയ അന്തർ ദേശീയ താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.

പള്ളം ബ്രദേഴ്സ് ക്ലബ് ട്രഷറർ സത്യരാജ്. എ.വി. ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണൻ എൻ.ജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സെന്തിൽകുമാർ, സഗീർ വില്ലീസ്, പ്രസാദ് നാട്ടിക, പ്രവീൺ പെരിഞ്ഞനം, ഉമേഷ് വി.യു, ആഘോഷ് എൻ.പി, ദേവദത്തൻ പി.കെ തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയ, അന്തർദേശീയ താരങ്ങളായ 50 ഓളം റെയ്ഡർമാർ ബീച്ച് റെയ്സിംഗിൽ പങ്കെടുത്തു. അനൂപ് മൊസാക്കോ ഒന്നാം സ്ഥാനവും അമൽ വർഗ്ഗീസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.