തൃശൂർ : മുല്ലശ്ശേരി പറമ്പന്തളി മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷങ്ങളുടെ ഭാഗമായി 12, 13 തീയതികളിൽ പ്രദേശത്ത് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ടി.വി അനുപമ അറിയിച്ചു. മുല്ലശ്ശേരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ബിവറേജസ് മദ്യവില്പന ശാലയും ഇതേ ദിവസങ്ങളിൽ താത്കാലികമായി അടച്ചിടുമെന്നും കളക്ടർ അറിയിച്ചു.