തൃശൂർ: വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനം പത്തിന് വിദ്യാർത്ഥി കോർണറിൽ നടക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യാതിഥിയാകും. വിശ്വാസ ധ്വംസനം നടത്തി വിശ്വാസം സംരക്ഷിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. സുപ്രീം കോടതിയെ കാര്യങ്ങൾ ധരിപ്പിക്കാൻ സർക്കാർ പരാജയപ്പെട്ടതിനാലാണ് ഇത്തരത്തിൽ സാഹചര്യം ഉണ്ടാകാൻ കാരണം. പത്രസമ്മേളനത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദും പങ്കെടുത്തു....