ഗുരുവായൂർ: നാല് ദശാബ്ദമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഗുരുവായൂർ അഴുക്കുചാൽ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ ഗുരുവായൂർ ട്രീറ്റ്‌മെന്റ് ആക്‌ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇന്ന് ഗുരുവായൂരിലെത്തുന്ന മുഖ്യമന്ത്രിയെ ആക്‌ഷൻ കൗൺസിൽ നേതാക്കൾ നേരിൽക്കണ്ട് നിവേദനം നൽകും. ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് കവി രാധാകൃഷ്ണൻ കാക്കശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് അഹമ്മു അദ്ധ്യക്ഷനായി. ആർ.വി. ഷെറീഫ്, കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോൻ, കെ.എം. ഉമ്മർ ഫൈസി, ആർ.വി. അബ്ദുൾ റഹീം, ബാലൻ വാറണാട്ട്, പി.ഐ ആന്റോ, കെ. രാജൻ, പി.എം അബ്ദുൾ വഹാബ്, എ.പി ഷാജഹാൻ, അബ്ബാസ് ചീരേടത്ത്, കബീർ പരുത്തിക്കാട്ട് എന്നിവർ പ്രസംഗിച്ചു.