മാള: വലിയപറമ്പ് സാരംഗ് സംഗീത സഭയുടെ രണ്ടാം വാർഷികം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ സുമേഷ് ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ അന്നമനട ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ കലാഭവൻ ഡെൻസൻ മുഖ്യാഥിതിയായി. മാള പഞ്ചായത്ത് മെമ്പർ പി.കെ രാധാകൃഷ്ണൻ, എ.ആർ ചന്ദ്രബാബു, കെ.പി സഹദേവൻ, അജിബ്, കെ.എൻ ജിനേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് 40 കലാകാരന്മാർ അണിനിരന്ന സമൂഹ സംഗീതാർച്ചന, വിദ്യാർത്ഥികളുടെ അരങ്ങേറ്റം, സംഗീതനിശ എന്നിവ നടന്നു..