 
ചാലക്കുടി: പ്രളയം നേരിട്ട ചാലക്കുടിയിലെ വ്യാപാരികൾക്ക് മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 25 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തടൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജോബി മേലേടത്ത്, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, എം.ഡി. ഡേവിസ്, ആന്റോ മേനാച്ചേരി, പി.ഡി. ഷൈജു, ഷൈന ജോർജ്ജ്, ജിന്റ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.