kissan-silpasala
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ പദ്ധതിയുടെ ഭാഗമായി കിസാൻ ഘോഷ്ഠി കർഷക ശിൽപ്പശാല മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലി ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ പദ്ധതിയുടെ ഭാഗമായി കിസാൻ ഘോഷ്ഠി കർഷക ശിൽപ്പശാല മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ലൈന അനിൽ അദ്ധ്യക്ഷത വഹിച്ചു. ആത്മ പ്രൊജക്ട് ഡയറക്ടർ അനിത കരുണാകരൻ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.എച്ച് മുഹമ്മദ് ഇസ്മയിൽ, കൃഷി ഓഫീസർ ഫാജിദ റഹ്മാൻ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ. ഹർഷകുമാർ, പ്രിൻസ് ടി. കുര്യൻ എന്നിവർ ക്ലാസ് നയിച്ചു.