കയ്പ്പമംഗലം : എടത്തിരുത്തി പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്ക് കുറ്റിമുല്ല ചെടികളും, കുരുമുളക് തൈകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് വിതരണോദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സി.എം റുബീന പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ ഹേന രമേഷ്, രജിത ബാലൻ, ഷിഹാസ് മുറിത്തറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന വിശ്വൻ, കൃഷി അസിസ്റ്റന്റ് വി.യു ലിഷ എന്നിവർ സംസാരിച്ചു. 66 വനിതകൾക്ക് 50 കുറ്റിമുല്ല വീതം 75 ശതമാനം സബ്‌സിഡി നിരക്കിലും, കുരുമുളക് തൈകൾ 404 വനിതകൾക്ക് സൗജന്യമായാണ് നൽകിയത്.