ചാവക്കാട്: തിരുവത്ര സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എതിരില്ലാതെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വിജയം. ബാങ്ക് പ്രസിഡന്റായി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എച്ച്.എം. നൗഫലിനെയും വൈസ് പ്രസിഡന്റായി യൂത്ത് ലീഗ് സെക്രട്ടറി രാമി ജംഷീർ എന്നിവരെ തിരഞ്ഞെടുത്തു. ഡയറക്ടർമാരായ കുന്നത്ത് അക്ബർ, അലിക്കുഞ്ഞി തിരുവത്ര, കാളികൻ വിജിത്ത്, കേറണ്ടകത്ത് ഷാനവാസ്, നടുവിൽ പുരയ്ക്കൽ സുനിൽകുമാർ, പ്രമോദ് ഡി.ജെ, ആലിപിരി കാലിഷ, ചാലിൽ ബനസീറാ, ഷാഹിദ ഷാഹു, പച്ചംപുള്ളി വേലായുധൻ എന്നിവരെയും തിരഞ്ഞെടുത്തു.
തുടർന്നു നടന്ന അനുമോദന യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി. ബദറുദ്ദീൻ, സെക്രട്ടറി കെ.വി. സത്താർ, ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിണൽ പ്രസിഡന്റ് എം.എസ്. ശിവദാസ്, സൈസൻ മാറോക്കി, നിഖിൽ കെ. കൃഷ്ണ, എം.എസ്. ഉസ്മാൻ, പി.എം. അനസ് എന്നിവർ പ്രസംഗിച്ചു. ചാവക്കാട് രജിസ്റ്റർ ഓഫീസിലെ റിട്ടേണിംഗ് ഓഫീസറായ ശ്രീദേവി ഇലക്‌ഷന് നേതൃത്വം നൽകി.