ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ 2019- 20 വർഷത്തേക്കുള്ള പദ്ധതി കരട് രേഖ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി ഗ്രാമസഭകൾ ആരംഭിച്ചു. നടപ്പാക്കേണ്ട വികസന സേവന പദ്ധതികൾക്കായി ജനങ്ങളിൽ നിന്നും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. ആദ്യ ഗ്രാമസഭ കടപ്പുറം ഏഴാം വാർഡിൽ നടന്നു. വട്ടേക്കാട് മദ്രസ്സ ഹാളിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം എം.കെ. ഷൺമുഖൻ അദ്ധ്യക്ഷനായി. ഏഴാം വാർഡ് മെമ്പർ ഷാലിമ സുബൈർ, ഒമ്പതാം വാർഡ് മെമ്പർ പി.എ. അഷ്‌കർ അലി, കടപ്പുറം പഞ്ചായത്ത് സെക്രട്ടറി ജോസഫ്, തൊഴിലുറപ്പ് എൻജിനിയർ നദീദ, സി.ഡി.എസ് മെമ്പർ നെഫീസക്കുട്ടി, ശിഫാസ് മുഹമ്മദലി, ആർ.പി. ബക്കർ, പി.കെ. നിഹാദ്, പി.കെ. ശാഫി, മുഹമ്മദലി. എ, നെസീമ ഷറഫുദ്ദീൻ, പുതുശ്ശേരി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.ചു.