തൃശൂർ: ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ ആസ്ഥാന മന്ദിരം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റും സിറ്റി പൊലീസ് കമ്മിഷണറുമായ ജി.എച്ച്. യതീഷ്ചന്ദ്ര അദ്ധ്യക്ഷനായി. മേയർ അജിത ജയരാജൻ, അനിൽ അക്കര എം.എൽ.എ, മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ഐ.ജി: എം.ആർ. അജിത്കുമാർ, റൂറൽ എസ്.പി: എം.കെ. പുഷ്‌കരൻ, മുൻ മേയർ രാജൻ പല്ലൻ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കെ.ഒ. പിയൂസ്, കെ.എസ്. ചന്ദ്രാനന്ദൻ, ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റ് ജി.ആർ. അജിത്, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.സി. മുഹമ്മദ് ബഷിർ, സംഘം വൈസ് പ്രസിഡന്റ് പി. രാജു എന്നിവർ പ്രസംഗിച്ചു.