panchayath
കാടുകുറ്റി പഞ്ചയത്തിലെ രണ്ടാം വാർഡിൽ ആരംഭിച്ച ഇഷ്ടിക നിർമ്മാണം പ്രസിഡന്റ് തോമസ് കണ്ണത്ത് ഉദ്ഘാടനം ചെയ്യുന്നു.

കാടുകുറ്റി: ലൈഫ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ഇഷ്ടിക ലഭ്യമാക്കുന്ന പദ്ധതിക്ക് കാടുകുറ്റി പഞ്ചായത്തിൽ തുടക്കം. രണ്ടാം വാർഡിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള കട്ട നിർമ്മാണോദ്ഘാടനം പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത് നിർവഹിച്ചു. വാർഡ് മെമ്പർ മേഴ്‌സി ഫ്രാൻസിസ് അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ. ഡേവിസ്, ബ്ലോക്ക് മെമ്പർ വി.എ. പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.