ഗുരുവായൂർ: ഗുരുവായൂരിൽ മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് കിഴക്കേനടയിൽ മഞ്ജുളാൽ പരിസരത്ത് നാമജപം നടത്തിയ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നിവേദിത, മഹിളാമോർച്ച ജില്ല പ്രസിഡന്റ് ശാന്തി സതീശൻ, ബി.ജെ.പി ഗുരുവായൂർ നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി ദീപാബാബു, ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ സുവർണ്ണ ഉണ്ണിക്കൃഷ്ണൻ, ഇന്ദിര, ജീജ, ഷീജ, സ്മിത, ബിന്ദു, ശരത്, ടി.ആർ. നാരായണൻ, ഉണ്ണിക്കൃഷ്ണൻ ഇരിങ്ങപ്പുറം, ദീപക് തിരുവെങ്കിടം, ഉഷസ് ഉണ്ണിക്കൃഷ്ണൻ എന്നിവരെയാണ് ടെമ്പിൾ സി.ഐ: പി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായായിരുന്നു ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഗുരുവായൂരിലെ പരിപാടികൾ പൂർത്തിയാക്കി മുഖ്യമന്ത്രി ഗുരുവായൂരിൽ നിന്നും മടങ്ങിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.. .