തൃശൂർ: നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികദിനത്തിൽ ഏജീസ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണയ്ക്ക് ശേഷം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതീകാത്മകമായി വിചാരണ ചെയ്ത് തൂക്കിലേറ്റി. ബ്രിട്ടീഷ് ഭരണത്തേക്കാൾ ഭീകരമായ കഷ്ടതയാണ് നാലരവർഷത്തെ മോദി ഭരണം ഇന്ത്യൻ ജനതയ്ക്ക് നൽകിയതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത അനിൽ അക്കര എം.എൽ.എ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, കെ.പി.സി.സി ന്യൂനപക്ഷ സെൽ ജില്ലാ ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽലാലൂർ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.എസ്. ഗണപതി തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ജോസ് വള്ളൂർ സ്വാഗതവും രാജേന്ദ്രൻ അരങ്ങത്ത് നന്ദിയും പറഞ്ഞു.