തൃപ്രയാർ: ദേശീയപാതാ ബൈപ്പാസ് അളവെടുപ്പിനിടെ തദ്ദേശവാസികളെയും സമരസമിതി പ്രവർത്തകരെയും പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വലപ്പാട് പഞ്ചായത്തിൽ ഹർത്താൽ നടക്കും. ബൈപ്പാസ് വിരുദ്ധ സമരസമിതി, ആനവിഴുങ്ങി കോളനി സംരക്ഷണ സമിതി, നാട്ടിക മേഖലാ കുടിയിറക്കു വിരുദ്ധ സമിതി എന്നിവ സംയുക്തമായാണ് ഹർത്താൽ പ്രഖ്യാപിച്ചത്. വൻകിടക്കാരെ സംരക്ഷിച്ച് പാവങ്ങളുടെ കിടപ്പാടം കൈയേറുന്ന വികസനമാണ് നടക്കുന്നതെന്ന് സമരസമിതി ആരോപിച്ചു.