action-counsil
ദേശീയ പാത 45 മീറ്റർ ഭൂമിയേറ്റെടുക്കലിനെതിരെ തിരുവത്ര കോട്ടപ്പുറം സെന്ററിൽ ആരംഭിച്ച സമരപ്പന്തലിൽ ഹാഷിം ചേന്ദാമ്പിളളി സംസാരിക്കുന്നു.

ചാവക്കാട്: ദേശീയപാത വികസനത്തിനായുള്ള സാധ്യത പഠനവും വിശദ പദ്ധതി രേഖയും തയ്യാറായിട്ടില്ലെന്നിരിക്കെ ഇപ്പാൾ നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഭുമിയേറ്റെടുക്കൽ നടപടികൾ നിയമവിരുദ്ധമാണെന്ന് ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്ദാമ്പിളളി. ദേശീയ പാത 45 മീറ്റർ ഭൂമിയേറ്റെടുക്കലിനെതിരെ തിരുവത്ര കോട്ടപ്പുറം സെന്ററിൽ ആരംഭിച്ച സമരപ്പന്തലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഹാഷിം. പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ അറസ്റ്റ് ചെയ്ത് നടത്തുന്ന നിയമവിരുദ്ധമായ ഭൂമിയേറ്റടുക്കലിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ധേഹം പറഞ്ഞു.

വലപ്പാട് ആന വിഴുങ്ങിയിൽ ഇരുപതോളം വരുന്ന നാട്ടുകാരെ അറസ്റ്റ് ചെയ്ത നടപടിയിൽ യോഗം പ്രതിഷേധിച്ചു. സി.ആർ. ഉണ്ണി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ സംസ്ഥാന കൺവീനർ ടി.കെ. സുധീർ കുമാർ, പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. ഹംസ കുട്ടി, ജില്ലാ കൺവീനർ സി.കെ. ശിവദാസൻ, ഉത്തര മേഖലാ ചെയർമാൻ വി. സിദ്ധീഖ് ഹാജി, റസിയ അബ്ദു, വാഹിദ കോട്ടപ്പുറം, ഉസ്മാൻ അണ്ടത്തോട്, കമറു പട്ടാളം, സി. ഷറഫുദ്ധീൻ, ഒ.കെ. വത്സലൻ എന്നിവർ സംസാരിച്ചു.