കൊടുങ്ങല്ലൂർ: എൻ.ഡി.എ നേതാക്കളായ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയും തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ഇന്ന് വൈകിട്ട് കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകും. മണ്ഡലാതിർത്തിയിൽ നിന്നും നിരവധി ബൈക്കുകളുടെ അകമ്പടിയോടെ ആനയിച്ചാണ് ഒ.കെ ഹാളിന് സമീപത്തെ സ്വീകരണവേദിയിലേക്ക് രഥയാത്ര എത്തുക.
നിരവധി അമ്മ ഭക്തരുടെ ഭജന നാമഘോഷത്തോടെയാണ് നഗരത്തിൽ രഥയാത്രയെ വരവേൽക്കുക. പതിനയ്യായിരത്തിൽ അധികം പേരെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിനാണ് കൊടുങ്ങല്ലൂർ മണ്ഡലം എൻ.ഡി.എ സമിതി തീരുമാനിച്ചിട്ടുള്ളത്. ഇതിനായി പഞ്ചായത്ത്, ബൂത്ത് തലങ്ങളിൽ നടന്നു വന്ന പ്രവർത്തനങ്ങൾ പൂർത്തിയായതായി സെക്രട്ടറി കെ.ഡി വിക്രമാദിത്യൻ പറഞ്ഞു. സ്വീകരണ പരിപാടിയുടെ അവസാന വട്ട ഒരുക്കം അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ എൻ.ഡി.എ ചെയർമാൻ എം.ജി പ്രശാന്ത് ലാൽ, കൺവീനർ സി.ഡി ശ്രീലാൽ,പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ബേബിറാം, ജില്ലാ നേതാക്കളായ കെ.എ ഉണ്ണികൃഷ്ണൻ, പി.കെ രവീന്ദ്രൻ, ദിനിൽ മാധവ്, സി.എം സദാശിവൻ, അനീഷ് പി. കടവിൽ, കൃഷ്ണൻ പാണാട്ട്, പ്രേംജി, വി.ബി മുരഹരി, കെ.എ സുനിൽ കുമാർ, പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു. .. .