ചാവക്കാട്: ദേശീയ പാത വികസനത്തിന്റെ പേരിൽ കുടിയിറക്കുന്ന ഇരകൾ നടത്തുന്ന സമരത്തിന് ഇന്നലെ തിരുവത്ര കോട്ടപുറത്തിൽ ഉയർത്തിയ സമരപന്തലിൽ നിരവധി പേർ പിന്തുണയുമായെത്തി. 45 മീറ്റർ ടോൾ പാത ഉപേക്ഷിച്ച് 30 മീറ്ററിൽ റോഡ് വികസിപ്പിക്കുക എന്നതാണ് സമരക്കാരുടെ ആവശ്യം. പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം, വി. സിദ്ധീഖ് ഹാജി, സി.ആർ. ഉണ്ണിക്കൃഷ്ണൻ, അബ്ദുസമദ് അണ്ടത്തോട്, കമറുദ്ദീൻ തിരുവത്ര, പി.സി. ഷറഫുദ്ദീൻ, എം.എസ്. വേലായുധൻ എന്നിവർ സമര പന്തൽ യോഗത്തിൽ പ്രസംഗിച്ചു.