പുതുക്കാട്: പുതുക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് മികച്ച വിജയം. പാനലിലെ മുഴുവൻ പേരും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ, വൈസ് പ്രസിഡന്റ് സാജു കാളിയേങ്കര എന്നിവരുൾപ്പെട്ട നിലവിലെ ഭരണ സമിതിയിലെ ഏഴ് അംഗങ്ങളും ഉൾപ്പെട്ട പാനലാണ് വിജയിച്ചത്.
ജയിംസ് പറപ്പുള്ളി, കെ.ജെ. ജോജു, പ്രിൻസ് ചെതലൻ, രാജു തിളയപറമ്പിൽ, സേവ്യർ പൊന്തോക്കൻ, സെബി കൊടിയൻ, വി.കെ. വേലുക്കുട്ടി, ശ്രീദേവി പുരുഷോത്തമൻ, താര ചന്ദൻ, അജിത ശങ്കരനാരായണൻ എന്നിവരാണ് വിജയിച്ച പാനലിലെ മറ്റുള്ളവർ. വിജയത്തിൽ ആഹ്‌ളാദിച്ച് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.