കാഞ്ഞാണി: മണലൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു കാലുകളും തളർന്ന് മുച്ചക്ര വണ്ടിയിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന ചുള്ളിപ്പറമ്പിൽ അജിക്ക് മുച്ചക്ര വണ്ടി പുനർ നിർമ്മിച്ച് നൽകി. പഴകിയ വണ്ടി വെള്ളക്കെട്ടിൽ പെട്ട് ഉപയോഗശൂന്യമായ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകർ 26,000 രൂപ മുടക്കി മുച്ചക്ര വണ്ടി നൽകിയത്.