കൊടുങ്ങല്ലൂർ: യുനെസ്കോയുടെ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള ഡയറക്ടർ എറിക് ഫാൾട്ട്, മുസിരിസ് പൈതൃക മ്യൂസിയങ്ങളും, കൊടുങ്ങല്ലൂർ പറവൂർ ഏരിയകളും സന്ദർശിച്ചു. സ്പൈസ് റൂട്ട് പദ്ധതിയും മുസിരിസ് ഹെറിറ്റേജ്, ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയും കൂട്ടിയിണക്കി, കൊണ്ട് ബൃഹത്തായ ഒരു പൈതൃക ടൂറിസം പദ്ധതി വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഗ്രീൻ മുസിരിസിന്റെ ഭാഗമായി കോട്ടപ്പുറം വാക്ക് വേയിൽ എറിക് ഫാൾട്ട് ചെടി നട്ടു. മുസിരിസ് പ്രൊജക്ട്സ് ഡയറക്ടർ പി.എം നൗഷാദ്, പ്രൊജക്ട് കൺസൾട്ടന്റ് ബെന്നി കുര്യാക്കോസ്, മ്യൂസിയം മാനേജർ ഡോ. മിഥുൻ സി. ശേഖർ, കെ.സി.എച്ച്.ആർ. ചെയർമാൻ ഡോ.മൈക്കിൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. . . .