കൊരട്ടി: യുവതലമുറയ്ക്ക് ക്രിക്കറ്റിൽ രാജ്യാന്തര നിലവാരത്തിലെ പരിശീലനം ലഭ്യമാക്കൽ ലക്ഷ്യമിട്ട് കൊരട്ടിയിൽ ക്രിക്കറ്റ് അക്കാഡമിക്ക് തുടക്കം. ബൈജൂസ് ക്രിക്കറ്റ് അക്കാഡമിയുടെ ഉദ്ഘാടനം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ ചടങ്ങിൽ അദ്ധ്യക്ഷയായി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എഡ്‌വിൻ ജോസഫ്, തൃശൂർ അസോസിയേഷൻ സെക്രട്ടറി ജോസ് പോൾ, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് സി.കെ. പ്രതാപൻ, പഞ്ചായത്ത് അംഗം ഡേവിസ് മൂലൻ, അക്കാഡമി ചെയർമാൻ കെ. രവീന്ദ്രൻ, കോ- ഓർഡിനേറ്റർ മനേഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.