തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീൽ കൂടുതൽ സമ്മർദ്ദത്തിലായിരിക്കെ ജലീലിനെതിരെ കൂടുതൽ ആരോപണവുമായി അനിൽ അക്കര രംഗത്തെത്തി. അഭിമന്യു വധക്കേസിലെ പ്രതിയായ എസ്.ഡി.പി.ഐ നേതാവ് അടക്കം നിരവധി പേർക്ക് ജലീൽ നിരവധി അനധികൃത നിയമനങ്ങൾ നടത്തിയെന്ന് അദ്ദേഹം ആരോപിക്കുന്നു.
അനിൽ അക്കരയുടെ ആരോപണങ്ങൾ
മാനദണ്ഡങ്ങൾ പാലിക്കാതെ കിലയിൽ പത്തുപേരെ നിയമിച്ചു
നിയമനം കിട്ടിയവരിൽ അഭിമന്യു കൊലക്കേസിൽ പ്രതിസ്ഥാനത്തുള്ള എസ്.ഡി.പി.ഐ നേതാവും
നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് തെറ്റായ മറുപടി. ഇതിനെതിരെ സ്പീക്കർക്ക് അവകാശ ലംഘനത്തിന് പരാതി നൽകി
90 ദിവസത്തിൽ കൂടുതൽ ദിവസത്തെ ജോലിക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനമെന്ന ഉത്തരവ് കാറ്റിൽപറത്തി
പരസ്യമോ കൂടിക്കാഴ്ചയോ നടത്താതെ അപേക്ഷ പോലും വാങ്ങാതെ നിയമനം
പ്രദേശവാസികളെന്ന വ്യാജേന പഞ്ചായത്ത് പരിധിയിൽ വരാത്തവർക്കും നിയമനം