salary-challenge
കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ തുക സ്വീകരിക്കുന്നു

തൃപ്രയാർ: കഴിമ്പ്രം വിദ്യാലയത്തിലെ 100% ജീവനക്കാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന്റെ പ്രഖ്യാപനവും പ്രതീകാത്മക തുക കൈമാറ്റവും നടത്തി. 44 ലക്ഷം രൂപയാണ് കൈമാറിയത്. കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ തുക സ്വീകരിച്ചു. വിദ്യാലയത്തിലെ ജെ.ആർ.സി അംഗങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കിയ വിഭവങ്ങൾ സ്കൂൾ കാന്റീനിലൂടെ വിതരണം ചെയ്ത് സമാഹരിച്ച തുകയുടെ പ്രതീകാത്മക കൈമാറ്റവും നടന്നു. പ്രിൻസിപ്പാൾ ഐ.വി സാജു അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റും സ്കൂൾ മാനേജരുമായ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്,പി.ടി.എ പ്രസിഡന്റ് രമേഷ് ബാബു, ഹെഡ്മാസ്റ്റർ മനോജ് എം.കെ, സ്റ്റാഫ് സെക്രട്ടറി വി.പി കാവ്യ എന്നിവർ സംസാരിച്ചു.