കൊടുങ്ങല്ലൂർ: കേന്ദ്രമന്ത്രി അനന്തകുമാറിന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന നേതാക്കൾ അനുശോചിച്ചു. കൊടുങ്ങല്ലൂരിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന ശ്രദ്ധാഞ്ജലിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ, സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ്, പട്ടികജാതി മോർച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഉണ്ണിക്കൃഷ്‌ണൻ, സെക്രട്ടറി ബേബിറാം, എം.ജി പ്രശാന്ത് ലാൽ, എൽ.കെ മനോജ്, കെ.എ സുനിൽ കുമാർ, കെ.യു പ്രേംജി, കെ.എസ് ശിവറാം, കെ.എ സുരേഷ്, വേണുഗോപാൽ, കെ. രഞ്ചിത്ത്. സി.ഡി ശ്രീലാൽ, പി.കെ രവീന്ദ്രൻ, ദിനിൽ മാധവ് എന്നിവർ പങ്കെടുത്തു.
സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും വേണ്ടി പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു അനന്തകുമാർ എന്ന് ബി.ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി അത്മാർത്ഥതയോടെയുള്ള സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഏറ്റെടുത്ത വകുപ്പുകളുടെ ചുമതല ആത്മാർത്ഥമായി നിർവ്വഹിച്ച മന്ത്രിയാണ് അദ്ദേഹം. പാർലമെന്റ് കാര്യം, വ്യോമയാന വകുപ്പ്, രാസവള വകുപ്പ് എന്നീ മന്ത്രലയങ്ങളിൽ മികച്ച പ്രവർത്തനമാണ് കാഴ്ച്ചവച്ചത്. തകർച്ചയില്ലായ എഫ്.എ.സി.ടിയെ പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ വളർച്ചക്ക് അദ്ദേഹം വഹിച്ച പങ്ക് വലരെ വലുതാണെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. . ..