എരുമപ്പെട്ടി: വിദ്യാർത്ഥികളെ മനുഷ്യത്വമുള്ളവരാക്കി വാർത്തെടുക്കുക എന്നതാകണം വിദ്യാഭ്യാസത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് മന്ത്രി എ.സി. മൊയ്തീൻ. മരത്തംകോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണിരാജൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, ജലീൽ ആദൂർ, കെ.കെ.മണി, എം.എസ്.ബഷീർ തുടങ്ങിയവർ സംസാരിച്ചു.