bms
ക്ഷേത്ര കാർമിക് സംഘ് ജില്ലാ കമ്മിറ്റി കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച വഞ്ചനാദിനാചരണം ബി.എം.എസ് ജില്ലാ പ്രസിഡന്റ് എ.സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ എല്ലാ ജീവനക്കാർക്കും കെ.എസ്.ആർ നടപ്പിലാക്കുക, രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക, ക്ഷേത്ര ജീവനക്കാരുടെ സിനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചിൻ ദേവസ്വം ക്ഷേത്ര കാർമിക് സംഘ് ബോർഡ് ആസ്ഥാനത്ത് വഞ്ചനാ ദിനം ആചരിച്ചു.

ബി.എം.എസ് ജില്ലാ പ്രസിഡന്റ് എ.സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം മദ്ധ്യ മേഖലാ സെക്രട്ടറി ഷാജി വരവൂർ മുഖ്യപ്രഭാഷണം നടത്തി. കാർമിക് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് കെ. പരമേശ്വരൻ അദ്ധ്യക്ഷനായി. പാദൂർ മഠം രാമചന്ദ്രൻ എമ്പ്രാതിരി, കെ. രമേശൻ മാരാർ, മുണ്ടയ്ക്കൽ സതീശൻ, ദീപേഷ്, പുരുഷോത്തമൻ നമ്പൂതിരി, ബാബു വാര്യൻ എന്നിവർ സംസാരിച്ചു.