blood-don-camp
കയ്പ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി ഹൈസ്കൂളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്.

കയ്പ്പമംഗലം : കയ്പ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി ഹൈസ്‌കൂളിൽ പ്ലസ് ടു വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമല കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി.ടി രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.കെ ഹരീഷ് കുമാർ ,പ്രോഗ്രാം ഓഫീസർ സലീഷ് മാസ്റ്റർ, എം.ഡി സന്തോഷ് മാസ്റ്റർ, പ്രീതി രാജീവ് എന്നിവർ സംസാരിച്ചു. എൺപതിലധികം പേരാണ് രക്തദാനത്തിൽ പങ്കെടുത്തത്. കയ്പ്പമംഗലം പെരിഞ്ഞനം പഞ്ചായത്തുകളിലെ ക്ലബ്ബുകളും യുവജന സംഘടനകളും, സ്‌കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.