കൊടുങ്ങല്ലൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. എടവിലങ്ങ് നടുമുറി പരേതനായ കുമാരന്റെ മകൻ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്. കഴിഞ്ഞ സെ്ര്രപംബർ 22ന് കോതപറമ്പ് മുരളി വർക്ക്‌ഷോപ്പിന് സമീപത്തായിരുന്നു അപകടം. തലക്കും വാരിയെല്ലിനും ഗുരുതര പരക്കേറ്റ ഉണ്ണികൃഷ്ണൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു മരണം.
ഭാര്യ: ലളിത. മക്കൾ: ദീപ്തി, നീതു, നിധിൻ. മരുമക്കൾ: ഷാജി, ജിബിൻ.