skandha-shashti-devamanga
കയ്പ്പമംഗലം ദേവമംഗലം ക്ഷേത്രത്തിൽ സ്‌കന്ദഷഷഷ്ഠിയോട് അനുബന്ധിച്ച് നടത്തിയ സുബ്രഹ്മണ്യസ്വാമിയുടെ ഗ്രാമ പ്രദക്ഷിണം.

കയ്പ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി അഖിലേഷ് ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ അഞ്ച് മുതൽ ഗുരുപൂജ, മഹാഗണപതി ഹവനം, ഉഷപൂജ, അഭിഷേകങ്ങൾ, പഞ്ചവിംശതി കലശപൂജ, പന്തീരടിപൂജ, വിശേഷാൽ പാലാഭിഷേകം, കലശാഭിഷേകം, ഉച്ചപൂജ, ഗ്രാമ പ്രദക്ഷിണം, ആണ്ടിയൂട്ട് അന്നദാനം, ചുറ്റുവിളക്ക്, ദീപാരാധന, നാഗങ്ങൾക്ക് വിശേഷാൽ പൂജ, അത്താഴപൂജ, ഭസ്മാഭിഷേകം എന്നിവ നടന്നു. അനീഷ്, അപ്പുട്ടി എന്നിവർ സഹകാർമ്മികരായി. ക്ഷേത്രം ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.