upa-jlla-throball
ഉപജില്ലാ ത്രോബാള്‍ മത്സരം സംസ്ഥാന ത്രോബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.സി. രവിമാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: റവന്യൂ ജില്ല ത്രോബാൾ മത്സരത്തിൽ വലപ്പാട് ഉപജില്ല സീനിയർ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ചാമ്പ്യൻമാരായി. 17ന് കണ്ണൂരിൽ നടക്കുന്ന സോണൽ മത്സരങ്ങൾക്കുള്ള ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. സ്‌കൂൾ ഗെയിംസിൽ ആദ്യമായാണ് ത്രോബാൾ മത്സരം സംഘടിപ്പിക്കുന്നത്. ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ നടന്ന മത്സരം സംസ്ഥാന ത്രോബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.സി. രവിമാസ്റ്റർ ഉദ്ഘാടനം ചെയ്തു.