ചാവക്കാട്: കോൺഗ്രസിന്റെ അനുസ്മരണ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കുന്നത്ത് ഹനീഫ, കറുത്താറയിൽ റിയാസ് എന്നിവരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപുറം സെന്ററിൽ പ്രകടനവും പൊതുയോഗവും നടത്തി. യു.ഡി.എഫ് കൺവീനർ കെ. നവാസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഷാനവാസ് അദ്ധ്യക്ഷനായി. കെ.വി. സത്താർ, എച്ച്.എം. നൗഫൽ, എം.എസ്. ശിവദാസ്, കെ.എം. ഷിഹാബ്, പി.എം. നാസർ, അനീഷ് പാലയൂർ, തബ്‌സീർ,ഹംസു തിരുവത്ര എന്നിവർ പ്രസംഗിച്ചു.