വാടാനപ്പള്ളി: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തൃത്തല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫിസിയൊതെറാപ്പി യൂണിറ്റിന്റെയും സെക്കൻഡറി പാലിയേറ്റിവ് യൂണിറ്റിന്റെയും പ്രവർത്തനം ആരംഭിച്ചു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. ഡോ.പി.കെ. രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ഡോ. കെ.ജെ. റീന, ഡോ.സി.കെ.വി സതീശൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.പി. ശശികുമാർ, വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ രാമകൃഷ്ണൻ, തളിക്കുളം ബ്ലോക്ക് മെമ്പർമാരായ സുലേഖ ജമാൽ, ലീന രാമനാഥൻ, കെ.ബി. വാസന്തി, രജനി ബാബു, ബി.ഡി.ഒ ഗീതാകുമാർ, പഞ്ചായത്ത് അഗം എ.എസ്. സബിത്ത് തുടങ്ങിയവർ സംസാരിച്ചു.