തൃപ്രയാർ: ഗുരുദർശനവും മതനിരപേക്ഷതയും എന്ന വിഷയത്തിൽ നാട്ടിക ശ്രീനാരായണ കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ഗുരുവിനെ അറിഞ്ഞാൽ പോരാ നമ്മെ തൊടാൻ അനുവദിക്കണം. അറിവ് സൂക്ഷിക്കുന്ന അലമാരകൾക്ക് പ്രസക്തിയില്ല, അറിവിനെ തൊടാൻ അനുവദിക്കുമ്പോഴാണ് അതിന്റെ പ്രസക്തിയേറുന്നതെന്നും സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ: റീന രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ: ശ്രീല കൃഷ്ണൻ, ആര്യ വിശ്വനാഥ് എന്നിവർ സംസാരിച്ചു. ശ്രീനാരായണ സ്റ്റഡി സെന്ററിന്റെയും ലിറ്റററി ക്ളബ്ബിന്റെയും സംയുക്ത നേത്യത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. . . .