പുതുക്കാട്: നെന്മണിക്കര പഞ്ചായത്തിൽ പാഴായി സെന്റർ മുതൽ പാലക്കടവ് പാലം വരെയുള്ള റോഡിന്റെ പുനർനിർമ്മാണ ഉദ്ഘാടനം നടത്തി. പാഴായിയിൽ നടന്ന ചടങ്ങിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം അംബിക സഹദേവൻ, പഞ്ചായത്ത് അംഗങ്ങളായ ഇ.എം. സതീശൻ, കെ.വി. സനോജ്, സൻജു ചന്ദ്രൻ, രജിത വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. രണ്ടര കോടി രൂപ ചെലവിട്ടാണ് റോഡ് നവീകരണം നടത്തുന്നത്.