ചാവക്കാട്: നഗരസഭയുടെ 2018-19 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയായ വനിതകൾക്ക് ആടുഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷയായി. പദ്ധതിയിൽ അംഗങ്ങളായ 21 ഗുണഭോക്താക്കൾക്ക് രണ്ട് പെണ്ണാടുകളെ വീതം വിതരണം ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എ. മഹേന്ദ്രൻ, നഗരസഭാ കൗൺസിലർമാരായ ഷാഹിദ മുഹമ്മദ്, പി.ഡി. സുരേഷ് ബാബു, കെ.എസ്. ബാബുരാജ് എന്നിവർ സംസാരിച്ചു. ചാവക്കാട് മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ഇ. രഞ്ജി ജോൺ, അസി. ഫീൽഡ് ഓഫീസർ സി.വി. മദനൻ, മൃഗാശുപത്രി ജീവനക്കാരായ ബാലൻ, അബ്ദുള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.