തൃശൂർ: തൃശൂർ കോ ഓപറേറ്റീവ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അബോധാവസ്ഥയിലായ വടൂക്കര ആലപ്പാട്ട് വീട്ടിൽ ഓട്ടോ ഡ്രൈവറായ ആന്റോയുടെ മകൾ അനീഷയുടെ ചികിത്സയ്ക്ക് ഇനിയും ലക്ഷങ്ങൾ വേണം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് അനീഷയെ മാറ്റി. ഡോക്ടറുടെ പിഴവ് കൊണ്ടാണ് അനീഷയ്ക്ക് ഈ ഗതിയുണ്ടായതെങ്കിലും ഇതുവരെ ചികിത്സാ ചെലവിൽ ഒരു രൂപ പോലും ആശുപത്രി അധികൃതർ നൽകിയിട്ടില്ല.
അതേ സമയം ഓപറേഷൻ ചാർജ് മുൻകൂട്ടി വാങ്ങുകയും ചെയ്തു. ഇതുവരെയുള്ള ചികിത്സയ്ക്ക് തന്നെ ലക്ഷങ്ങൾ ചെലവായി. വിദഗ്ദ്ധ ചികിത്സ ലഭിച്ചാൽ അനീഷയുടെ പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരുമെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രതീക്ഷ. സാധാരണക്കാരായ അനീഷയുടെ കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ ഫണ്ട് രൂപീകരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ ബസാർ ബ്രാഞ്ചിൽ അനീഷയുടെ അമ്മ സുഷമയുടെ പേരിലാണ് അക്കൗണ്ട്. അക്കൗണ്ട് വിവരം : സി.പി. സുഷമ, അക്കൗണ്ട് നമ്പർ- 0085053000021413. ഐ.എഫ്.സി. കോഡ്- എസ്.ഐ.ബി.എൽ 0000085.