park-inaguration
ഗുരുദേവ പബ്ലിക് സ്‌കൂളില്‍ നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം കളക്ടര്‍ ടി.വി. അനുപമ നിര്‍വഹിക്കുന്നു

വരാക്കര: പഠനകാലത്ത് ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ ടി.വി. അനുപമ. വിദ്യാഭ്യാസകാലം പിന്നിടുമ്പോഴാണ് മിക്കവർക്കും കുറച്ചുകൂടി പരിശ്രമിക്കാമായിരുന്നു, കുറച്ചു കൂടി മാർക്ക് വാങ്ങാമായിരുന്നു എന്നൊക്കെയുള്ള ചിന്തകൾ ഉണ്ടാകുന്നത്. ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ പിന്നീട് വിഷമിക്കേണ്ടി വരില്ലെന്നും കളക്ടർ വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. ഗുരുദേവ പബ്ലിക് സ്‌കൂളിൽ നിർമ്മിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ. ഗുരുദേവ ട്രസ്റ്റ് രക്ഷാധികാരി സി.ആർ. വിജയൻ അദ്ധ്യക്ഷനായിരുന്നു. സ്‌കൂൾ മാനേജർ പി.വി. പുഷ്പാകരൻ, പ്രിൻസിപ്പൽ എം. ബിനി, സ്‌കൂൾ വെൽഫയർ കമ്മിറ്റി പ്രസിഡന്റ് ഷൈജു രാജൻ എന്നിവർ പ്രസംഗിച്ചു.